Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PackageFood

പാക്കേജ് ഫുഡിലെ മുന്നറിയിപ്പ്: കടുപ്പിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പാ​ക്കേ​ജ് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ പ​ഞ്ച​സാ​ര, കൊ​ഴു​പ്പ്, ഉ​പ്പ് എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് വ്യ​ക്ത​മാ​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ലേ​ബ​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തിരേ ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര അ​ഥോ​റി​റ്റി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

ഫെ​ബ്രു​വ​രി പ​ത്തി​ന് ന​ൽ​കി​യ ഉ​ത്ത​ര​വ് വെ​റു​തെ ആ​യി​രു​ന്നി​ല്ലെ​ന്നും ന​ട​പ്പാ​ക്കേ​ണ്ട നി​ർ​ദേ​ശം ആ​യി​രു​ന്നു​വെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി.​ പ​ർ​ദി​വാ​ല, കെ.​ വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വ​ൻ​കി​ട നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ സ​മ്മ​ർ​ദത്തി​ന് വ​ഴ​ങ്ങി​യാ​ണോ കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തി​രു​ന്ന​തെ​ന്നും ബെ​ഞ്ച് എ​ഫ്എ​സ്എ​സ്എ​ഐ​യോ​ട് ചോ​ദി​ച്ചു.

Latest News

Corehub Up